സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ച മഞ്ചേരി സ്വദേശി അറസ്റ്റിൽ

മഞ്ചേരി: ജയിലിൽ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. മലപ്പുറം മഞ്ചേരി മുടിപ്പാലത്ത്‌ വാടകക്ക്‌ താമസിക്കുന്ന ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ്‌ (45) മഞ്ചേരി പോലീസ്‌ അറസ്റ്റുചെയ്തത്‌.

Advertisements

സഹോദരന്റെ ഒന്‍പതു വയസ്സുകാരനായ മകനെ ആനക്കയത്ത്‌ പുഴയിലെറിഞ്ഞ്‌ കൊന്ന കേസിലെ പ്രതിയാണ്‌ മുഹമ്മദ്‌. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ്‌ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുഹമ്മദ്‌ പീഡിപ്പിച്ചത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ ഭര്‍ത്താവ്‌ ജയിലിലായപ്പോൾ ജാമൃത്തിലിറങ്ങിയ മുഹമ്മദ്‌ യുവതിക്ക്‌ മഞ്ചേരിയില്‍ വാടക വീട്‌ എടുത്തുനൽകിയിരുന്നു. അതിനുശേഷം ഇവിടെയെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ്‌ കാസര്‍ഗോഡ് നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.