ഗൂഡല്ലൂര്‍: പൊലീസ് കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് (വാക്കിടോക്കി) മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് (23) ആണ് പിടിയിലായത്. ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വെച്ചിരുന്ന വാക്കിടോക്കി ആണ് കാണാതായത്.
പഴയ ബസ് സ്റ്റാന്‍ഡ് സിഗ്നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. സമീപത്ത് കാറും നിര്‍ത്തിയിട്ടിരുന്നു. കാറിൽ നിന്നാണ് വാക്കിടോക്കി മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സ്ഥലത്തെ സിസിടിവി കാമറ പരിശോധിച്ചതില്‍ നിന്നാണ് യുവാവിനെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതിയില്‍നിന്ന് വാക്കിടോക്കി കണ്ടെടുക്കുകയും ചെയ്തു.