കുമളി : ആയിരത്തിൽ പരം വർഷം പഴക്കമുള്ള തേക്കടി വനത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ആഘോഷത്തിന് ഏപ്രിൽ 23 ന് തുടക്കം. രാവിലെ 6 മുതൽ 2 മണി വരെയാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം. കുമളിയിൽ നിന്നും ക്ഷേത്രത്തിലേക്ക് 13 കിമി ദൂരമുണ്ട്. അതുകൊണ്ട് തന്നെ ജീപ്പ് സൗകര്യവും അവിടെനിന്നു ലഭ്യമാണ്. രണ്ട് സംസ്ഥാന സർക്കാരുകളും ചേർന്നാണിത് നടത്തുന്നത്.
തേക്കടി വനത്തിൽ കൂടിയുള്ള ദുർഘട പാത വഴി 13 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കണ്ണകിയുടെ ( ചിലപ്പതികാരം )പുരാതന ഇരിപ്പിടത്തിൽ എത്തും. തമിഴ്നാട്ടിൽ നിന്ന് വരുന്നവർ വിശ്വാസത്തിൽ മുറുകെ പിടിക്കുമ്പോൾ മലയാളികളിൽ ഭൂരിപക്ഷവും സാഹസിക വിനോദ യാത്രയായി ഇത് കാണുന്നു.
വനത്തിൻ്റെ വന്യതയും പ്രകൃതിയുടെ മനോഹാരിതയും വിവിധ തരത്തിലുള്ള പക്ഷിലതാതികളെ കാണുന്നതിനും അടുത്ത് അറിയുന്നതിനും ഇത് ഒരു അവസരമാണ് .
രാവിലേ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തി വിടുകയില്ല, പ്രത്യേകം അനുമതി ലഭിച്ച 4X4 വാഹനങ്ങള്ളോ അല്ലങ്കിൽ നടന്നോ ക്ഷേത്രത്തിൽ എത്താം .(കുമളി ബസ്സ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകും, ) പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തി ചേരേണ്ടത്
വർഷത്തിൽ ഈ oru ദിവസം മാത്രമാണ് ഭക്തർക്ക് മംഗളദേവിയിൽ പ്രവേശനം ഉള്ളത്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടു പോകാനും സാധിക്കില്ല, പകരം വഴി നീളെ കുടിവെള്ളം ലഭ്യമാകും, പിന്നെ മലമുകളിൽ തമിഴ്നാട്ടിൽ നിന്ന് ഉള്ള സൗജന്യ ഭക്ഷണവും ലഭ്യമാണ് (എന്നാലും സ്വയം ഭക്ഷണം കരുതുക)