അകലക്കുന്നം പഞ്ചായത്ത് തെക്കും തല അതിരമുണ്ട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം പൂർത്തീകരിച്ചു.അകലക്കുന്നം പഞ്ചായത്തിലെ തെക്കും തല വാർഡ് അതിരമുണ്ട കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം പൂർത്തീകരിച്ച് നാടിനായ് സമർപ്പിച്ചു. വാർഡ് മെമ്പർ രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമ്മേളന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ നിർവ്വഹിച്ചു. പദ്ധതി സമർപ്പണം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ബെറ്റി റോയി മണിയങ്ങാട്ട് നിർവ്വഹിച്ചു. പദ്ധതിയ്ക്ക് സ്ഥലം സംഭാവന നല്കിയ ആര്യാട്ട് ചന്ദ്രശേഖരൻ നായരെ ആദരിച്ചു. പദ്ധതി പ്രസിഡന്റ് മോഹനപണിക്കർ, സെക്രട്ടറി സുധാകരപ്പണിക്കർ, ട്രഷറർ ചന്ദ്രമോഹനൻനായർ വി.പി. കമ്മറ്റി അംഗങ്ങളായ അജിത്ത്കുമാർ, അനിൽ കുമാർ. രാധാകൃഷ്ണ ചെട്ടിയാർ എന്നിവർ സംസാരിച്ചു .