ഡല്‍ഹി : വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി ട്വന്റി മത്സരത്തില്‍ യുവതാരം തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി നിഷേധിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്രിക്കറ്റ് പ്രേമികളുടെ രൂക്ഷ വിമര്‍ശനം. തിലക് വര്‍മ 49 റണ്‍സെടുത്ത് നില്‍ക്കെ ക്യാപ്റ്റന്‍ ഹര്‍ദിക് സിക്സറടിച്ച് മത്സരം പൂര്‍ത്തിയാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. രണ്ട് ഓവറോളം ശേഷിക്കുമ്പോഴായിരുന്നു ഹര്‍ദികിന്റെ ഈ കൂറ്റനടി.
ആദ്യം സഞ്ജുവിന്റെ സ്ഥാനം കവര്‍ന്നെടുത്തു, ഇപ്പോള്‍ തിലക് വര്‍മ്മയ്ക്ക് അർഹതപ്പെട്ട അര്‍ധ സെഞ്ച്വറി നിഷേധിച്ചു. വളരെ ദയനീയം. ഇത്ര സെല്‍ഫിഷ് ആകരുത്. ഇങ്ങനെയാമോ ഒരു ലീഡര്‍ പെരുമാറേണ്ടത്?. ഹര്‍ദിക് പാണ്ഡ്യക്കെതിരെ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തിന്റെ അവസാനം വരെ പിടിച്ചു നില്ക്കാന്, 44 റണ്‍സെടുത്ത് നില്‍ക്കെ തിലക് വര്‍മ്മയെ ഹര്‍ദിക് പാണ്ഡ്യ ഉപദേശിച്ചിരുന്നു. എന്നാല്‍ തിലകിന് അര്‍ധ സെഞ്ച്വറി നേടാന്‍ ഒരു റണ്‍സും ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ടു റണ്‍സും മതിയായിരിക്കെ സിക്സര്‍ നേടി മത്സരം പൂര്‍ത്തിയാക്കിയ ഹര്‍ദിക് പാണ്ഡ്യ കോമാളിയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സെന്ന വിജയലക്ഷ്യം 17.5 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വിന്‍ഡീസ് നായകന് റോവ്മാന്‍ പവലിനെ സിക്സറടിച്ചാണ് ഹര്‍ദിക് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അപ്പോള്‍ തിലക് വര്‍മ്മ 49 റണ്‍സോടെ നോട്ടൗട്ടായി നിന്നു. ഒരു റണ്‍സ് കൂടി എടുത്തിരുന്നെങ്കില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറി നേട്ടം തിലകിന് ലഭിക്കുമായിരുന്നു.