ചെന്നൈ: ആശുപത്രി മാലിന്യങ്ങള്‍ തിരുനെല്‍വേലിയില്‍ തള്ളിയ സംഭവത്തില്‍ കേരളത്തെ വിമർശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണല്‍. ആശുപത്രികള്‍ക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിമർശിച്ചു. കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടില്‍ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു.
Advertisements
ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നും ട്രൈബ്യൂണല്‍ നിർദേശിച്ചു. ആശുപത്രികളുടെ വിശദീകരണം തേടിയിട്ടുണ്ടെന്ന് കേരളം മറുപടി നല്‍കി. ഹരിത ട്രൈബ്യൂണല്‍
ഉത്തരവിന് പിന്നാലെ മാലിന്യങ്ങള്‍ കേരളം തിരുനെല്‍വേലിയില്‍ നിന്ന് നീക്കിയിരുന്നു.