തൃശൂർ: കുന്നംകുളത്ത് പെട്രോൾ പമ്പിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പഴുന്നാന സ്വദേശി അനസിനാണ് (19) കുത്തേറ്റത്. സംഭവത്തിൽ ചെറുകുന്ന് സ്വദേശി പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച പ്രദീപ് സംഘർഷത്തിനിടയ്ക്ക് അറിയാതെ പറ്റിപ്പോയതെന്ന് പൊലീസിനോട് പറഞ്ഞു.
കുത്തേറ്റ അനസിനെ തൃശൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗൗരവമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ബൈക്കുകൾ വരിനിൽക്കുമ്പോൾ വരി തെറ്റിച്ചു എന്നതായിരുന്നു തർക്കത്തിന്റെ അടിസ്ഥാനം. ബൈക്കിൽ വന്ന രണ്ട് യാത്രക്കാർ തമ്മിൽ തുടങ്ങിയ തർക്കത്തിൽ മറ്റുള്ളവരും പക്ഷം പിടിച്ചതോടെ കയ്യാങ്കളിിലേക്ക് എത്തുകയായിരുന്നു.