തൃശൂർ : തൃശൂരിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കമിതാക്കളിൽ രസ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പൊലീസിന്റെ നിഗമനങ്ങൾ ശരിവെക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നു. തൃശൂർ കല്ലൂർ സ്വദേശിനിയായ രസ്മയാണു ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്. പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസിനെ തൂങ്ങിമരിച്ച നിലയിലും കണ്ടത്തി.
ബുധനാഴ്ചയാണ് തൃശൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കമിതാക്കളെ കണ്ടെത്തിയത്. രസ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം ഗിരിദാസ് തൂങ്ങിമരിച്ചതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രസ്മയുമായി ഗിരിദാസ് അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച ഹോട്ടലിൽ മുറിയെടുത്ത ഇവരെ ബുധൻ വൈകിട്ട് ഏഴോടെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണു രസ്മ. ഇവർക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞും ഉണ്ട്. രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധത്തിൽനിന്നു രസ്മ പിൻമാറുമോ എന്നു ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസ്മയെ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുതൽ മുറി അടഞ്ഞുകിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്നു ഹോട്ടലുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 6.45ഓടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ഈസ്റ്റ് എസ്ഐ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു.