മലപ്പുറം: മലപ്പുറം തിരൂരില്‍ 62കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തെക്കൻ കുറ്റൂര്‍ സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമമടക്കം നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ അഞ്ചു കഞ്ചാവ് കേസും, ഒരു വധശ്രമക്കേസും ആക്രമണക്കേസും നിലവിലുണ്ട്. സ്ഥിരം കുറ്റവാളിയായത് കൊണ്ടാണ് തിരൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Advertisements