മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരില്‍ തേനീച്ചയുടെ കുത്തേറ്റ് സ്കൂള്‍ വിദ്യാർഥികളടക്കം മുപ്പതോളം പേർക്ക് പരിക്ക്. മൂന്നിയൂർ കലംകൊള്ളിയാലിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കുത്തിയത്. ഇന്നലെ വൈകീട്ട് മുന്നേകാലോടെയാണ് സംഭവം.
ഗുരുതരമായി പരുക്കേറ്റ മുട്ടുചിറ സ്വദേശി അച്യുതനെ (76) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നിയൂർ ജിയുപി സ്കൂളിലെ വിദ്യാർഥികള്‍ക്കടക്കമാണ് കുത്തേറ്റത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടിച്ചിറ സ്വദേശി അശ്വിൻ (24), കുഞ്ഞായിൻ (76), അൻസാർ (49), ഫാലിഹ (19), മുബഷിറ (24), കളിയാട്ടമുക്ക് നിഷാല്‍ (12), എം.എച്ച് നഗർ മുഹമ്മദ് റിൻഷിദ് (11), കളിയാട്ടമുക്ക് ഫൈസല്‍ (11), മുഹമ്മദ് റിഹാദ് (12), മുഹമ്മദ് റിഷ (13), ആദർശ് (12), നന്ദ കിഷോർ (11), ഷമീം (16), മുഹമ്മദ് നിദാല്‍ (12), മുഹമ്മദ് ഷിഫിൻ (12), ഷഫ്ന (12), ശാമില്‍ (12), മുഹമ്മദ് ശാലഹ് (14), മുഹമ്മദ് റാസി (13), ഷിഫിൻ (12), റസല്‍ (11) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രാഥമിക ശുശ്രൂഷ നല്കി. പക്ഷികള്‍ ഉപദ്രവിച്ചതാവാം തേനീച്ച ഇളകാൻ കാരണമെന്നാണ് സൂചന.