കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് ഒന്നിന് നടക്കും. ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ നാലിന് നിർമ്മാല്യ ദർശനം, അഭിഷേകം. 9.30 ന് ജലധാര, ക്ഷീരധാര, നവകം. 11 ന് മഹാദേവനും വടക്കുംനാഥനും കളഭാഭിഷേകം. തുടർന്ന് ചതുശ്ശത നിവേദ്യം. തിരുനക്കര ചൈതന്യയിൽ രേണുകാ വിശ്വനാഥനാണ് വഴിപാടായി ചതുശ്ശത നിവേദ്യം സമർപ്പിക്കുന്നത്.
വൈകിട്ട് ആറു മുതൽ ഏഴു വരെ ദീപാരാധന, ചുറ്റുവിളക്ക്. കോട്ടയം ഭാരത് ആശുപത്രിയുടെ വകയാണ് ചുറ്റുവിളക്ക് നടക്കുക. വൈകിട്ട് ഏഴു മുതൽ രാത്രി ഒൻപതു വരെ തിരുനക്കര മഹാദേവന്റെ സ്വയംഭൂ ദർശനം. രാത്രി ഒൻപതു മുതൽ ഘൃതധാര. തുടർന്നു കോട്ടയം ബ്രാഹ്മണ സമൂഹത്തിന്റെ രുദ്രജപം. രാത്രി 12 ന് ശിവരാത്രി വിളക്കിന് എഴുന്നെള്ളിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങുകളുടെ ഭാഗമായി രാവിലെ എട്ടു മുതൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബില്വദളാർച്ച നടക്കും. ഉച്ചയ്ക്ക് 12 ന് ക്ഷേത്രത്തിൽ ശിവരാത്രി പ്രാതൽ നടക്കും.