കോട്ടയം : കേരളാ കോൺഗ്രസ്( എം) നേതാവ് കെ.എം. മാണിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായുള്ള സ്മൃതി സംഗമത്തിൽ ചങ്ങനാശേരിയിൽ നിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. ഏപ്രിൽ ഒൻപതിന് രാവിലെ ഒൻപത് മണിയ്ക്കു കോട്ടയം തിരുനക്കര മൈതാനിയിൽ നടക്കുന്ന സ്മൃതി സംഗമത്തിലാണ് പ്രവർത്തകർ പങ്കെടുക്കുന്നത്.
പരിപാടിയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും ആയിരം കേരളാ കോൺഗ്രസ് ( എം) പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു കെ എം മാണി സ്മൃതി സംഗമത്തിൽ .കേരള വിദ്യാർത്ഥി കോൺഗ്രസ്( എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും 50 വിദ്യാർത്ഥികളെ പങ്കെടുപ്പിക്കും എന്ന് കെ.എസ് സി( എം) നിയോജകമണ്ഡലം കമ്മറ്റിയും തീരുമാനിച്ചു.