തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം : തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മിഴിവേകി ആഘോഷമായി കാഴ്ച ശ്രീബലി. ഏഴ് കൊമ്പന്മാർ നിരന്ന ആഘോഷക്കാഴ്ച തിരുനക്കരയുടെ സന്ധ്യയ്ക്ക് ആവേശമായി. കൊട്ടിക്കയറിയ ഉത്സവാഘോഷം ക്ഷേത്രത്തിൽ അഴകായി. മയൂര നൃത്തവും വേലയും സേവയും കൂടി ആയതോടെ ഉത്സവകാലത്തിന്റെ പകിട്ടും ഇരട്ടിയായി.
ആറാം ഉത്സവ ദിവസമായ ഞായറാഴ്ച ഏഴ് കൊമ്പന്മാരെയാണ് ക്ഷേത്രത്തിൽ എഴുന്നെള്ളിച്ചത്. ഉത്സവത്തിന്റെ ഭാഗമായി മൈതാനത്ത് വേലയും സേവയും മയിലാട്ടവും അടക്കം അരങ്ങിലെത്തി. ഉത്സവാഘോഷ ലഹരിനുകരാൻ ആയിരങ്ങളാണ് ക്ഷേത്രമുറ്റത്തേയ്ക്ക് ഒഴുകിയെത്തിയത്. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഉത്സവം ആഘോഷമാക്കുകയാണ് നാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി 9.30 ന് ക്ഷേത്രത്തിൽ തൃശൂർ കലാ സദന്റെ ഗാനമേളയും നടക്കും.