കോട്ടയം തിരുനക്കര ശ്രീനിവാസയ്യര്‍ റോഡ് ഗോമതി വിലാസില്‍ എച്ച്.രാമനാഥന് (രാംജി) (68) നിര്യാതനായി. കോട്ടയം ബ്രാഹ്മണസമൂഹം പ്രസിഡന്റും കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റുമാണ്. സംസ്ക്കാരം ഇന്ന് ഒക്ടോബർ 16 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മുട്ടമ്പലം ബ്രാഹ്മണ സമൂഹം ശ്മശാനത്തില്‍. ഭാര്യ: ആലപ്പുഴ കൈലാസമഠത്തില് രാജേശ്വരി കെ.പി., മകന്: സുഭാഷ് ആര്.കേരള ബ്രാഹ്മണസഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ടൗണ്‍ യൂണിറ്റ് മുന്‍ പ്രസിഡന്റ്, ഹിന്ദു ധര്‍മ്മ പരിഷത്ത് രക്ഷാധികാരി, തിരുനക്കര ക്ഷേത്രോപദേശക സമിതി രക്ഷാധികാരി, അയ്യപ്പസേവാ സമാജം മുന്‍ ജില്ലാ പ്രസിഡന്റ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വൈസ് പ്രസിഡന്റ്, ഹിന്ദു ഇക്കണോമിക് ഫോറം കോട്ടയം ചാപ്റ്റര്‍ അംഗം, രഞ്ജിനി സംഗീത സഭ മുന്‍ കമ്മറ്റി അംഗം, നാദോപാസന സംഗീതസഭ അംഗം, 2013 ല്‍ കോട്ടയത്ത് നടന്ന അഖില ഭാരത ഭാഗവതസത്രത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സാമൂഹ്യ സാംസ്ക്കാരിക ആദ്ധ്യാത്മിക രംഗങ്ങളില്‍ പ്രശോഭിച്ചു നിന്നിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു.