തിരുനക്കര മഹാദേവന്റെ ആറാട്ട് ആഘോഷമായി; കൊമ്പന്മാർക്കൊപ്പം മഹാദേവൻ ആറാട്ട് കുളിച്ചു; ഇനി ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നെള്ളിപ്പ്

ജാഗ്രതാ ബ്യൂറോ
ചിത്രങ്ങൾ :
രാജീവ് പ്രസാദ്
ഫോട്ടോ ജേണലിസ്റ്റ്
കോട്ടയം: തിരുനക്കര മഹാദേവന്റെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവത്തിന് സമാപനം കുറിച്ച് ആറാട്ട് ആഘോഷമായി. ക്ഷേത്രത്തിൽ നിന്നും രാവിലെ ഏഴു മണിയോടെ പുറപ്പെട്ട ആറാട്ട് വഴിയരികിൽ കാത്തു നിന്ന ആയിരക്കണക്കിന് ഭക്തരുടെ കൂപ്പുകൈകൾക്കിടയിലൂടെയാണ് കാരാപ്പുഴയിൽ എത്തിയത്. തുടർന്ന്, കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രക്കുളത്തിൽ താഴ്മൺ തന്ത്രി കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ആറാട്ട് കുളി നടന്നു. ക്ഷേത്രത്തിൽ നിന്നുമുള്ള ആറാട്ട് ഘോഷയാത്ര വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് കാരാപ്പുഴയിൽ എത്തിയത്.

Advertisements

തുടർന്ന് മഹാദേവൻ ആനപ്പുറത്തേറി തിരുനക്കര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. പുലർച്ചെ ആറു മണിയോടെ നിർമ്മാല്യ ദർശനത്തോടെയാണ് ക്ഷേത്രത്തിൽ ആറാട്ട് ദിനത്തിലെ ചടങ്ങുകൾക്ക് തുടക്കമായത്. ഏഴിന് ആറാട്ടു കടവിലേയ്ക്ക് എഴുന്നെള്ളത്ത് നടന്നു. 11 ന് ക്ഷേത്രത്തിൽ ആറാട്ട് സദ്യ നടന്നു. അമ്പലക്കടവ് ക്ഷേത്രത്തിൽ നിന്നും ആനപ്പുറത്തേറി പുറപ്പെട്ട ഭഗവാന്റെ ആറാട്ടിന് അമ്പലക്കടവ് ദേവീക്ഷേത്രം, മാളികപ്പീടിക, കാരാപ്പുഴ കൊച്ചുപാലം, കാരാപ്പുഴ കവല, തെക്കുംഗോപുരം, വയസ്‌കരകൊട്ടാരം, പുളിമൂട് കവല, പാലാമ്പടം കവല, ടാക്‌സി സ്റ്റാൻഡ്, ഓട്ടോസ്റ്റാൻഡ്, തിരുനക്കര ക്ഷേത്ര മൈതാനം എന്നിവിടങ്ങളിൽ സ്വീകരണം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് എട്ടു മുതൽ പത്തുവരെ നടക്കുന്ന സമാപന സമ്മേളനം ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠാതിപധി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ദീപപ്രോജ്വലനം ചെയ്യും. പുലർച്ചെ രണ്ടു മുതൽ ക്ഷേത്രത്തിൽ ആറാട്ട് എതിരേൽപ്പ് നടക്കും. പുലർച്ചെ അഞ്ചിന് കൊടിയിറക്കും, വെടിക്കെട്ടും നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.