കോട്ടയം: തിരുനക്കര മഹാദേവന് മുന്നിൽ കൊമ്പന്മാർക്ക് ഇന്ന് വയർ നിറച്ച് ഊണ്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി രാവിലെ ക്ഷേത്ര മുറ്റത്ത് ആനയൂട്ട് നടക്കും. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ആനയൂട്ട് നടക്കുക. ക്ഷേത്രത്തിലെ ഉത്സവത്തിന് പകിട്ടേകി ഇന്ന് വൈകിട്ട് മുതൽ കാഴ്ച ശ്രീബലിയും നടക്കും. കാഴ്ച ശ്രീബലിയിൽ വേലയും, സേവയും മയൂരനൃത്തവും അരങ്ങിലെത്തും. രാത്രി 08.30 ന് ക്ഷേത്ര മൈതാനത്തെ ആവേശത്തിൽ മുക്കി ഭീമ ബ്ലൂഡയമൺസിന്റെ ഗാനമേളയും നടക്കും.
അഞ്ചാം ഉത്സവത്തിന് തിരുനക്കരയിൽ ഇന്ന്
പുലർച്ചെ 4 ന് നിർമ്മാല്യ ദർശനം
7.30 ന് ശ്രീബലി എഴുന്നെള്ളിപ്പ്
രാവിലെ 10.30 ന് ആനയൂട്ട്
ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ ഉത്സവ ബലി ദർശനം
രാത്രി 09.30 മുതൽ 11 വരെ വിളക്ക് എഴുന്നെള്ളിപ്പ് നാദസ്വരം പഞ്ചവാദ്യം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാവേദിയിൽ
പത്തിന് ഭാഗവതപാരായണം
11 ന് നാരായണീയ പാരായണം
12 ന് പ്രഭാഷണം
ഒരു മണിയ്ക്ക് കീബോർഡ് ഫ്യൂഷൻ
രണ്ടിന് സംഗീത സദസ്
മൂന്നു മുതൽ നാല് വരെ ഗോവിന്ദം
നാലു മുതൽ തിരുവാതിര
അഞ്ചിന് സംഗീത സദസ്
വൈകിട്ട് ആറിന് കാഴ്ച ശ്രീബലി, വേല സേവ, മയൂരനൃത്തം
ആർപ്പൂക്കര സതീഷ് ചന്ദന്റെ മയൂരനൃത്തവും, കാട്ടാമ്പാക്ക് ശ്രീരുദ്രം വേലകളി സംഘത്തിന്റെ വേലയും സേവയും നടക്കും.
രാത്രി 08.30 ന് ആലപ്പുഴ ബ്ലൂഡയമൺസിന്റെ ഗാനമേള അരങ്ങേറും.