തിരുനക്കരയുടെ ആവേശപ്പൂരത്തിന് തുടക്കമായി; കൊമ്പന്മാര്‍ ഇറങ്ങിത്തുടങ്ങി; വീഡിയോ കാണാം

തിരുനക്കര പൂരമൈതാനിയില്‍ നിന്നും
ജാഗ്രതാന്യൂസ് ലൈവ്
പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം തിരുനക്കര മഹാദേവന്റെ ആവേശപ്പൂരത്തിന് തുടക്കമായി. ആരാധകരില്‍ ആവേശം നിറച്ച് ക്ഷേത്ര മുറ്റത്ത് കൊമ്പന്മാര്‍ അണിനിരന്ന് തുടങ്ങി. തിരുനക്കര മഹാദേവന്റെ ക്ഷേത്ര മൈതാനം മുഴുവനും പതിനായിരങ്ങളെകൊണ്ട് നിറഞ്ഞ് കവിഞ്ഞ ഉത്സവാഘോഷക്കാലത്തിനാണ് തുടക്കമായത്. ക്ഷേത്രമുറ്റത്ത് അണിഞ്ഞൊരുങ്ങി നിന്ന കൊമ്പന്മാര്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളുടെ മധ്യത്തിലൂടെയാണ് മൈതാനത്തിലേക്ക് കടന്ന് വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആനപ്രേമികളുടെ ആരവവും ആവേശവും നിറഞ്ഞു നിന്ന ആഘോഷ വേദിയിലൂടെ കൊമ്പന്മാര്‍ നടന്ന് വന്നത് പൂരാവേശം ഇരട്ടിയാക്കി. വൈകിട്ട് നാല് മണിയോടെയാണ് ക്ഷേത്രത്തിലെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമായത്. മഹാദേവന്റെ ക്ഷേത്ര മുറ്റത്തെ മൈതാനത്ത് കിഴക്ക് പടിഞ്ഞാറ് ചേരുവാരങ്ങളിലായി പതിനൊന്ന് വീതം കൊമ്പന്മാരാണ് അണിനിരക്കുന്നത്. വൈകിട്ട് ആറ് മണിയോടെ ക്ഷേത്ത്രതില്‍ കുടമാറ്റവും നടക്കും.

Hot Topics

Related Articles