കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15 ന് കൊടിയേറി 24 ന് ആറാട്ടോടുകൂടി സമാപിക്കും. പള്ളിവേട്ട ദിവസമായ മാർച്ച് 23 നാണ് തിരുനക്കര പൂരം. 22 ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. രണ്ടാം ഉത്സവം മുതൽ പള്ളിവേട്ട വരെ എട്ട് ദിവസം ഉത്സവബലിദർശനം. അഞ്ചാം ഉത്സവമായ 19-ാം തീയതി മുതൽ 23-ാം തീയതി വരെ വൈകിട്ട് 6 മുതൽ വേല, സേവ, മയൂരനൃത്തം. ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷേത്രകലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ വർഷത്തെ ഉത്സവപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഉത്സവദിവസമായ 15 ന് വൈകിട്ട് 6 ന് തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജന, 7 ന് തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 8 ന് ഉദ്ഘാടന സമ്മേളനം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. സി. ഗണേഷിന്റെ അദ്ധ്യക്ഷതയിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി പുതുക്കിപണിത നാലു ഗോപുരങ്ങളുടെ സമർപ്പണവും മുഖ്യ പ്രഭാഷണവും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ നിർവ്വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണനും നവീകരണത്തിന് സമർപ്പണനിധി നൽകിയവരെ ബോർഡ് മെമ്പർമാരായ പി. എൻ. തങ്കപ്പൻ, അഡ്വ. മനോജ് ചരളേൽ, ബോർഡ് കമ്മീഷണർ ബി. എസ്. പ്രകാശ് എന്നിവർ ചേർന്ന് ആദരിക്കും. ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിക്കും. 9.30 ന് ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കർ & പാർട്ടിയുടെ ഗാനമേള. രണ്ടാം ഉത്സവദിനമായ 16 ന് വൈകിട്ട് 6.30 മുതൽ മഴവിൽ മെലഡീസിന്റെ അമൃതഗീതങ്ങൾ, 8.30 മുതൽ പൊൻകുന്നം പ്രണവ് ഓർക്കസ്ട്രയുടെ ഗാനമേള, 9.30 മുതൽ കഥകളി-കഥ കുചേലവൃത്തം. മൂന്നാം ഉത്സവദിവസമായ 17 ന് വൈകിട്ട് 7.30 മുതൽ ചെങ്ങളം ഹരിദാസിന്റെ സംഗീതകച്ചേരി, 8.30 മുതൽ ശ്രീരാഗം മ്യൂസികിന്റെ ഭക്തിഗാനമഞ്ജരി, 10 മുതൽ കഥകളി-കഥ കർണ്ണശപഥം. നാലാം ഉത്സവമായ 18 ന് വൈകിട്ട് 6.30 മുതൽ ആർ.എൽ.വി. റ്റി. കെ. അനിൽകുമാറിന്റെ ഭസ്മാസുരമോഹിനി നാട്യയാനം, 8.30 മുതൽ ഗോപിക എസ്. & പാർട്ടിയുടെ സംഗീതവാദ്യസമന്വയം, 10 ന് കഥകളി-കഥ കിരാതം. അഞ്ചാം ഉത്സവമായ 19 ന് വൈകിട്ട് 6.30 മുതൽ കാഴ്ചശ്രീബലി വേല-സേവ-മയൂരനൃത്തം, ചേർത്തല മനോജ് ശശി & പാർട്ടിയുടെ നാദസ്വരം, 8.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂഡയമൺസിന്റെ ഗാനമേള. ആറാം ഉത്സവമായ 20 ന് വൈകിട്ട് 5 മുതൽ കോട്ടയം മീരാ അരവിന്ദിന്റെ സംഗീതസദസ്സ്, 6 മുതൽ കാഴ്ചശ്രീബലി, പാറപ്പാട് സജീഷ്, തിരുവാർപ്പ് ഗണേഷ് എന്നിവരുടെ നാദസ്വരം, 8.30 മുതൽ വൃന്ദ ഹരിയുടെ സംഗീതസദസ്സ്, 9.30 മുതൽ തൃശൂർ കലാസദന്റെ ഗാനമേള. ഏഴാം ഉത്സവമായ 21 ന് വൈകിട്ട് 4 മുതൽ തിരുനക്കര എൻ.എസ്.എസ്. കരയോഗ വനിതാസമാജത്തിന്റെ തിരുവാതിരകളി, 5 മുതൽ മീനാക്ഷി ബി. കൃഷ്ണയുടെ സംഗീതസുധ, 6 മുതൽ കാഴ്ചശ്രീബലി ആറന്മുള ശ്രീകുമാറിന്റെ നാദസ്വരം, 8.30 മുതൽ തിരുവനന്തപുരം റിഗാറ്റ നാട്യസംഗീതകേന്ദ്രത്തിന്റെ ഡാൻസ്, 9.30 മുതൽ കോട്ടയം ജെമനീഷ് ഭാഗവതരുടെ സംഗീതസദസ്സ്. എട്ടാം ഉത്സവമായ 22 നാണ് വലിയവിളക്ക്, വൈകിട്ട് 6 മുതൽ ദേശവിളക്ക്, കാഴ്ചശ്രീബലി, ഹരിപ്പാട്ട് മുരുകദാസിന്റെ നാദസ്വരകച്ചേരിയും, 8.30 ന്കോട്ടയം മാസ്റ്റർ മഹാദേവന്റെ ഗാനാമൃതവും, 9.30 ന് കൊല്ലം കെ.ആർ. തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ദേവായാനം ബാലെയും, 11 ന് നടക്കുന്ന വലിയവിളക്കിന് ആനിക്കാട് കൃഷ്ണകുമാർ & പാർട്ടിയുടെ സ്പെഷ്യൽ പഞ്ചവാദ്യവും ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളിവേട്ട ദിവസമായ 23 ന് വൈകിട്ട് 4 ന് തിരുനക്കര പൂരം, 22 ഗജവീരന്മാർ പങ്കെടുക്കും, 4 ന് പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിൽ 111 ൽപരം കലാകരാന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം, വൈകിട്ട് 8.30 മുതൽ സിനിമാതാരം രമ്യ നമ്പീശൻ പങ്കെടുക്കുന്ന ആർ.എൽ.വി. പ്രദീപ്കുമാർ & പാർട്ടിയുടെ നാട്യാവാങ്കം ഡാൻസ്, 10.30 മുതൽ ശ്രീരാഗം മ്യൂസികിന്റെ ഗാനമേള, 1 മുതൽ പള്ളിവേട്ട എഴുന്നള്ളിപ്പ്, തുറവൂർ നാരായണപ്പണിക്കരുടെ നാദസ്വരം. പത്താം ഉത്സവദിവസമായ 24 ന് രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ടുസദ്യ ആരംഭിക്കും, 12 ന് കെ.ജി. ഉദയശങ്കർ & പാർട്ടിയുടെ ഗാനമേള, 2 ന് ശ്രീഭദ്ര സുരേഷിന്റെ ഡാൻസ്, 5 ന് വെട്ടിക്കവല കെ. എൻ. ശശികുമാറിന്റെ നാദസ്വരകച്ചേരി സ്പെഷ്യൽ തവിൽ ആലപ്പുഴ കരുണാമൂർത്തി & തിടനാട് അനൂപ് വേണുഗോപാൽ, വൈകിട്ട് 8 മുതൽ സമാപന സമ്മേളനം ശബരിമല അയ്യപ്പസേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി. കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദതീർത്ഥപാദ സ്വാമികൾ ദീപപ്രകാശനം നടത്തും, 9.30 ന് ചെന്നൈ അശ്വത് നാരായണന്റെ ആറാട്ടുകച്ചേരി, 1 ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാനസംഗീതം, 2 മൈതാനത്ത് ആറാട്ട് എതിരേല്പ്, ദീപകാഴ്ച, 5 ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികൾ.
ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. സി. ഗണേഷ്, സെക്രട്ടറി അജയ് ടി. നായർ, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ഉത്സവകമ്മറ്റി ജനറൽ കോർഡിനേറ്റർ ടി. സി. രാമാനുജം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. കൃഷ്ണചന്ദ്രൻ, ജോ. സെക്രട്ടറി പി. എൻ. വിനോദ്കുമാർ, പൂരം കോർഡിനേറ്റർ നേവൽ സോമൻ, പ്രദീപ് ഉറുമ്പിൽ, അഞ്ജു സതീഷ്, മധു ഹോരക്കാട്, വി. എ. രാധാകൃഷ്ണൻ, വിജി ഗോപാലൻ, ജി. വേണുഗോപാൽ, എൻ. ജി. സോമൻ എന്നിവർ പങ്കെടുത്തു.