തിരുനക്കരയ്ക്കിനി ഉത്സവകാലം! ആഘോഷത്തിന് ഇന്ന് കൊടിയേറ്റം; മഹാദേവന്റെ ആനന്ദ നടനം ഇന്നു മുതൽ; ഉത്സവത്തിന്റെ ആരവത്തിന് കൊടിയേറുന്നു

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവകാലത്തിന് ഇന്നു തുടക്കമാകുന്നു. പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് കൊടിയേറ്റും. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ 23 നാണ് പ്രസിദ്ധമായ പകൽപ്പൂരം. കൊവിഡ് ശോഭകെടുത്തിയ രണ്ടു വർഷത്തെ പൂരത്തിന് ശേഷം പതിവിലേറെ പ്രൗഡിയോടെയാണ് ഇക്കുറി പൂരം അരങ്ങിലെത്തുന്നത്. മഹാദേവകന്റെ ഉത്സവാഘോഷത്തിന് ഇന്ന് തുടക്കമാകുമ്പോൾ നഗരം കാത്തിരിക്കുന്നത് ആവേശത്തിന്റെ പൂരക്കാലത്തിനാണ്.

Advertisements

മാർച്ച് 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. കുമാരനല്ലൂർ സജേഷ് സോമനും സംഘവും മേളം നടക്കും. രാത്രി 7.30 ന് കൊടിയേറ്റിന് ശേഷം വെടിക്കെട്ടും ഉണ്ടാകും. കൊടിയേറ്റ് ദിവസമായ ഇന്ന് രാവിലെ നാലിന് ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം നടന്നു. അഞ്ചിന് ഋഷഭ വാഹന എഴുന്നെള്ളിപ്പും, പ്രദോഷബലിയും ക്ഷേത്രത്തിൽ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ കലാപരിപാടികൾ നടക്കും. മന്ത്രി വി.എൻ വാസവൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് അധ്യക്ഷത വഹിക്കും. ഉപദേശക സമിതി ജനറൽ സെക്രട്ടറി അജയ് ടി.നായർ സ്വാഗതം ആശംസിക്കും. കലാപരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവീകരിച്ച നാലു ഗോപുരങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രഗോപുരങ്ങൾ നവീകരിക്കാൻ സമർപ്പണ നിധിയിൽ സംഭാവന നൽകിയവരെ ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം ബോർഡ് കമ്മിഷണർ ബി.എസ് പ്രകാശ് എന്നിവർ ചേർന്ന് ആദരിക്കും. ഡോ.വിനോദ് വിശ്വനാഥൻ, മന്നക്കുന്നം കുടുംബം, പടിഞ്ഞാറേനട ഭക്തജന സമിതി, നെടുമങ്ങാട് മേടയിൽ കുടുംബം, രാജ്‌മോഹൻ കൈതാരം എന്നിവരെയാണ് ആദരിക്കുന്നത്. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ സുവനീർ പ്രകാശനം ചെയ്യും.

Hot Topics

Related Articles