തിരുപ്പതി ലഡു വിവാദം; വഴിപാടായി മധുരപലഹാരങ്ങള്‍ നല്‍കേണ്ടെന്ന തീരുമാനവുമായി പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങള്‍

ലക്നൗ: തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രങ്ങളില്‍ വഴിപാടായി മധുരപലഹാരങ്ങള്‍ നല്‍കേണ്ടെന്ന തീരുമാനവുമായി ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങള്‍. നിലവില്‍ പ്രസാദമായി നല്‍കിക്കൊണ്ടിരിക്കുന്ന പേഡ, ലഡു എന്നിവയ്‌ക്ക് പകരം പൂക്കള്‍, തേങ്ങ, പഴങ്ങള്‍ എന്നിവ നല്‍കാനാണ് നിർദേശം. ശ്രീ മൻകാമേശ്വർ മഹാദേവ ക്ഷേത്രം, അലോപ് ശങ്കരി ദേവീ ക്ഷേത്രം, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്ര കമ്മിറ്റികളാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.

Advertisements

ഇനിമുതല്‍ ഭക്തർ ദേവതകള്‍ക്ക് വഴിപാടായി മധുരപലഹാരങ്ങള്‍ സമർപ്പിക്കേണ്ടതില്ലെന്നും പകരം തേങ്ങ, ഫലവർഗങ്ങള്‍, ഡ്രൈഫ്രൂട്ട്‌സ്, ഏലക്ക എന്നിവ ഉപയോഗിക്കാൻ തീരുമാനിച്ചതായും പ്രയാഗ്‌രാജിലെ പ്രശസ്‌തമായ ലളിതാ ദേവീ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ മുറാത് മിശ്ര പറഞ്ഞു. ഭക്തർക്ക് മായമില്ലാത്ത മധുരപലഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് ക്ഷേത്രപരിസരത്ത് തന്നെ കടകള്‍ തുറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷേത്രത്തിന് പുറത്തുള്ള മധുരപലഹാരങ്ങളുടെ സാമ്പിള്‍ പരിശോധിച്ച്‌ ഗുണനിലവാരം ഉറപ്പുവരുത്താൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പരിശോധന നടക്കുന്നതുവരെ മധുരപലഹാരങ്ങള്‍ വഴിപാടായി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടനാഴിയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞാലുടൻ ക്ഷേത്രത്തിനുള്ള പ്രസാദം ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ബഡെ ഹനുമാൻ ക്ഷേത്ര തലവൻ മഹന്ത് ബല്‍ബീർ ഗിരി ജി മഹാരാജ് അറിയിച്ചു.

സക്‌നൗവിലെ മങ്കാമഹേശ്വർ ക്ഷേത്രത്തില്‍, പുറത്തുനിന്ന് വാങ്ങുന്ന പ്രസാദം നിരോധിച്ച നീക്കത്തിന് പിന്നാലെയാണ് ഈ തീരുമാനം. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദമായിരുന്നു. മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചാണ് പ്രസിദ്ധമായ തിരുപ്പതി ലഡു ഉണ്ടാക്കിയിരുന്നതെന്നും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇത്തരത്തില്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് എന്നുമായിരുന്നു നായിഡുവിന്റെ ആരോപണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.