തിരുവല്ല എം.ജി.എം സ്‌കൂളിലെ അധ്യാപികയെ കോട്ടയം അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; വിവാഹ ബന്ധം വേർപ്പെടുത്തിയ അധ്യാപികയുടെ മരണത്തിലെ ആശങ്ക തീരാരെ നാട്

കോട്ടയം: തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയെ കോട്ടയം അമയന്നൂരിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമയന്നൂർ മഹാത്മാ കോളനി ഭാഗത്ത് കൊട്ടാരപ്പറമ്പിൽ തോമസിന്റെ മകൾ മായ (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.

Advertisements

ഭർത്താവുമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന മായ സ്വന്തം വീടിനു സമീപം മറ്റൊരു വീട് നിർമ്മിച്ച് കഴിയുകയായിരുന്നു. സമീപത്തെ വീട്ടിലെ വിവാഹവിരുന്നിൽ കാണാതിരുന്നതിനെ തുടർന്ന് സഹോദരൻ മാതാവിനോട് മായയെ തിരക്കി. ഈ സമയത്താണ് മായ വിവാഹത്തിന് എത്തിയില്ലെന്ന് മനസിലായത്. തുടർന്ന് മായയുടെ മാതാവ് തിരികെ വീട്ടിലെത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുന്ന നിലയിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് മുകളിലത്തെ നിലയിൽ എത്തി അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല എം.ജി.എം ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.