തിരുവല്ല : അതി രൂക്ഷമായ വിലക്കയറ്റത്തിൽ നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാർ നട്ടംതിരിയുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് ലഭ്യമാക്കേണ്ട ലീവ് സറണ്ടർ ആനുകൂല്യം കാലതാമസം ഒഴിവാക്കി ജീവനക്കാർക്ക് നൽകണമെന്ന് ജോയിൻ കൗൺസിൽ തിരുവല്ല മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 54-ാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള തിരുവല്ല മേഖലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് എസ് ബിബിൻ അധ്യക്ഷ വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിൻ സെക്രട്ടറിയെ ഷാജഹാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
മേഖലാ സെക്രട്ടറി എം മുരളീകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷൈജു എബ്രഹാം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ രമേശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ ഹരിദാസ്, എൻ സോയമോൾ, ജില്ലാ സെക്രട്ടറി ജി അഖിൽ, ജില്ലാ പ്രസിഡണ്ട് ആർ മനോജ് കുമാർ, ട്രഷറർ പി എസ് മനോജ് കുമാർ, എസ് നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ അഞ്ച് ഔദ്യോഗിക പ്രമേയങ്ങൾ അംഗീകരിക്കപ്പെട്ടു. പുതിയ മേഖല ഭാരവാഹികളായി എസ് നിഷാന്ത് (പ്രസിഡൻറ് ) , എം മുരളീകൃഷ്ണൻ (സെക്രട്ടറി), ഷൈജു എബ്രഹാം (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.