ജനദ്രോഹ, കർഷകദ്രോഹ വൈദ്യുതി നിയമ നിയമഭേദഗതി ബിൽ 2022 പിൻവലിക്കണം : കെ എസ് ഇ ബി മണിപ്പുഴ സെക്ഷൻ ജനസഭ

തിരുവല്ല: ജനദ്രോഹ, കർഷകദ്രോഹ വൈദ്യുതി നിയമ നിയമഭേദഗതി ബിൽ 2022 പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് ഇ ബി മണിപ്പുഴ സെക്ഷനിലെ ജനസഭ സിഐടിയു ജില്ലാ ട്രഷറർ അഡ്വ. ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെ കെ രവി വിഷയം അവതരിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രലേഖ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ടീച്ചർ, പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ബിനിൽ കുമാർ, സി ഐ ടി യു ഏരിയ സെക്രട്ടറി കെ ബാലചന്ദ്രൻ, കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം സജു കല്ലുങ്കൽ, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ജിഷു പീറ്റർ, ബ്രാഞ്ച് സെക്രട്ടറി പ്രദീപ് ആറ്റുകാട്ടിൽ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.