തിരുവല്ല : 40ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രം നടക്കുന്ന തിരുവല്ല കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ സത്രത്തിനായി വിശാലമായ പന്തൽ ഒരുങ്ങുന്നു. 2024 മാർച്ച് 31 മുതൽ ഏപ്രിൽ 11 വരെയാണ് ഭാഗവതസത്രം നടക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ചു കൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഗ്രന്ഥവും കൊടി ക്കൂറയും അമ്പലപ്പുഴയിൽ നിന്നും കൊടിമരവും യജ്ഞവേദിയിൽ എത്തുന്നതോടെ മഹാ സത്രത്തിനു തുടക്കമാകും. ക്ഷേത്രാങ്കണത്തിൽ നിർമാണം പൂർത്തിയാകുന്ന പന്തൽ 20000 ചതുരശ്ര അടിയും അന്നദാനത്തിനായി ഒരുങ്ങുന്നത് 30000 ചതുരശ്ര അടി വിസ്തീർണത്തിലുമാണ്. യജ്ഞവേദിയും ഭക്തർക്കായി ഇരിപ്പിടങ്ങളും കുടിവെള്ളവും ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്.