തിരുവല്ല പടിഞ്ഞാറ്റോതറയിൽ ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചു; ആക്രമണത്തിൽ വീട്ടമ്മയ്ക്കടക്കം പരിക്ക്; നാല് വാഹനങ്ങൾ അക്രമി സംഘം അടിച്ചു തകർത്തു; രണ്ടു പേർ പിടിയിൽ 

തിരുവല്ല: തിരുവല്ല പടിഞ്ഞാറ്റോതറയില്‍ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം വീടുകയറി  അക്രമിച്ചു. അക്രമത്തിൽ വീട്ടമ്മയെ പരിക്കേൽപ്പിക്കുകയും  നാല് വാഹനങ്ങള്‍ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ജയാ ഭവനില്‍ ദിലീഷ് കുമാറിന്റെ വീട്ടിലായിരുന്നു അക്രമം. ഭാര്യ ജയന്തി ദിലീഷിനാണ്(42) പരിക്കേറ്റത്. പടിഞ്ഞാറ്റോറ കളത്തില്‍ രാഹുല്‍(34), കുറ്റൂര്‍ ഓംകാരത്തില്‍ അജിത്ത്(40) എന്നിവരാണ് അറസ്റ്റിലായത്. ദിലീഷിന്റെ കാറ്, ഓട്ടോറിക്ഷ, രണ്ട് ഇരുചക്രവാഹനങ്ങള്‍ എന്നിവ തല്ലിത്തകര്‍ത്തു. വീടിന്റെ ഉളളില്‍ കടന്നും അക്രമം നടത്തി. വാതിലുകളും അടിച്ചുതകര്‍ത്തു. 

Advertisements

ദിലീഷിന്റെ വീടിന് സമീപമുളള വീട്ടുകാരുമായി ഉടലെടുത്ത പ്രശ്‌നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരു കൂട്ടരും തമ്മില്‍ ഒരുമാസമായി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഒരുസംഘം ആളുകളെത്തി വീടിനുനേര്‍ക്ക് കല്ലെറിഞ്ഞതായി ജയന്തി പറഞ്ഞു. മണിക്കൂറുകളോളം ഇവര്‍ ഭീതി പരത്തി. തിങ്കളാഴ്ച വൈകീട്ട് ഈ സംഘം ആയുധങ്ങളുമായി വീണ്ടുമെത്തി. ഓടിയെത്തിയ ജയന്തി വാതിലടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ കമ്പിവടി ഉളളിലേക്ക് കടത്തി. ഇതിനിടിയില്‍ ജയന്തിയുടെ കവിളില്‍ വടികൊണ്ടുളള അടിയേറ്റു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാതില്‍ തുറക്കാന്‍ കഴിയാതിരുന്നപ്പോള്‍ സംഘം വാഹനങ്ങള്‍ തകര്‍ത്ത് മടങ്ങി. ദിലീഷ് പോലീസില്‍ വിവരം അറിയിച്ചശേഷം ആശുപത്രിയിലേക്ക് ഭാര്യയുമായിപ്പോയി. രാത്രിയില്‍ തന്നെ കേസ് നല്‍കി. പുലര്‍ച്ചയോടെ മടങ്ങിവരുമ്പോള്‍ വീണ്ടും അക്രമിസംഘമെത്തി വീടിനുളളില്‍കടന്ന് സാധനങ്ങല്‍ തകര്‍ത്തിടുന്നത് ഇവര്‍ കണ്ടു. സ്ത്രീകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പട്രോളിങ്ങ് സംഘത്തെ വിവരം അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടി. ഇതില്‍ രണ്ടുപേരെയാണ് പിന്നീട് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി അയല്‍വാസിയായ ആളാണെന്ന് ജയന്തി പറയുന്നു. ഇയാളെ പോലീസ് പിടികൂടിയിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.