തിരുവല്ലയിലെ റോഡിൽ ഇനി കോടികളുടെ വികസനം ഒഴുകിയെത്തും! നടുവൊടിയാതെ ഇനി തിരുവല്ലയിലെ റോഡുകളിലൂടെ പറപറക്കാം; കിഫ്ബിയുമായി ചേർന്നു കോടികളുടെ പദ്ധതികളുമായി മാത്യു ടി.തോമസ് എം.എൽ.എ

തിരുവല്ല: മണ്ഡലത്തിലെ റോഡ് വികസനത്തിന് നൂറു കോടിയ്ക്കു മുകളിൽ ചിലവഴിച്ച് മാത്യു ടി.തോമസ് എം.എൽ.എ. അഞ്ചു പ്രധാനപ്പെട്ട റോഡുകൾ സജീവമാകുന്നതോടെ മണ്ഡലത്തിലെ ഗതാഗത പ്രശ്‌നം അടക്കമുള്ളവയ്ക്ക് ശാശ്വത പരിഹാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിൽ അതിവേഗം പുരോഗമിക്കുന്ന റോഡ് നിർമ്മാണം മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറ്റും. കവിയൂർ -ചങ്ങനാശേരി റോഡ്, കുറ്റൂർ -മനയ്ക്കച്ചിറ – കിഴക്കൻമുത്തൂർ – മുത്തൂർ റോഡ്, അമ്പലപ്പുഴ – തിരുവല്ല റോഡ്, നെടുങ്ങാടപ്പള്ളി – മല്ലപ്പള്ളി റോഡ്, മല്ലപ്പള്ളി – കല്ലൂപ്പാറ – പുറമറ്റം റോഡ് എന്നീ റോഡുകളാണ് അതിവേഗം നവീകരിക്കുന്നതിനു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Advertisements

കവിയൂർ – ചങ്ങനാശേരി റോഡ് നവീകരണത്തിനായി 33 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ റോഡിന്റെ രണ്ട് റീച്ചുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇനി ഈ റോഡിന്റെ അവസാന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയാകാനുള്ളത്. ഈ റോഡിന്റെ ചങ്ങനാശേരി ഭാഗത്തെ നിർമ്മാണമാണ് ബാക്കിയുള്ളത്. ബി.എം.ബി.സി നിലവാരത്തിൽ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തിയാണ് ഈ റോഡ് ടാർ ചെയ്യുന്നത്. റോഡിലെ ആദ്യ റീച്ചായ തോട്ടഭാഗം – പായിപ്പാട് റോഡിലെ ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പായിപ്പാട് – ചങ്ങനാശേരി വീതി കൂട്ടൽ ജോലികളാണ് ഇനി ബാക്കിയുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

36 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും മുടക്കി നവീകരിക്കുന്ന കുറ്റൂർ മനയ്ക്കച്ചിറ – കിഴക്കൻമുത്തൂർ – മുത്തൂർ റോഡിന്റെ ഒന്നും രണ്ടും പുർത്തിയായിട്ടുണ്ട്. മൂന്നാം റീച്ചിന്റെ പ്രവർത്തനങ്ങളാണ് ഇനി ബാക്കിയുള്ളത്. തിരുവല്ലയ്ക്ക് ഒരു ബൈപ്പാസ് എന്ന രീതിയിലാണ് ഈ റോഡിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ ബൈപ്പാസ് നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറും.

അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ പൊടിയാടി മുതൽ തിരുവല്ല ടൗൺ വരെയുള്ള ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇനി പുരോഗമിക്കാനുള്ളത്. ഈ റോഡിന് 70 കോടി രൂപയാണ് കിഫ് ബി ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ഓട അടക്കമുള്ള കാര്യങ്ങൾ കൃത്യമായി ഒരുക്കി വെള്ളക്കെട്ട് അടക്കം ഒഴിവാക്കുന്ന രീതിയിലായിരിക്കും കാര്യങ്ങൾ പുരോഗമിക്കുക.

സംസ്ഥാനത്തിന്റെ സ്‌റ്റേറ്റ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി
നെടുങ്ങാടപ്പള്ളി – മല്ലപ്പള്ളി റോഡിന്റെ നവീകരണവും പുരോഗമിക്കുകയാണ്. കവിയൂർ , മല്ലപ്പള്ളി , കുന്നന്താനം , കല്ലൂപ്പാറ പഞ്ചായത്തുകളിലെ റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുക. ഇതിനായി 2.25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ റോഡിന്റെ അറ്റകുറ്റപണികൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. മല്ലപ്പള്ളി – കല്ലൂപ്പാറ പുറമറ്റം പ്രദേശത്ത് 2018 ലെ പ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണമാണ് ഇനി നടക്കുക. റീബിൽഡ് കേരളയുടെ ഭാഗമായുള്ള ഫണ്ടിൽ പെടുത്തി 102 കോടി രൂപ അനുവദിച്ചാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.

മല്ലപ്പള്ളി മൂശാരിക്കവല – തുണ്ടിയൻ കുളം – ബി എ എം കോളജ് – കോമളം – കല്ലൂപ്പാറ വഴി ചെങ്ങിരൂർ എന്നീ റോഡുകളുടെ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ഈ റോഡിന്റെ ശാഖ റോഡുകളായ മല്ലപ്പള്ളി ചന്ത – പരിയാരം,
തുണ്ടിയകുളം – പടുതോട് റോഡ് , തുണ്ടിയകുളം – കുരിശ് കവല , കല്ലുമാലിപ്പടി – പാട്ടക്കാലാ റോഡ് -ടി എം ടി എന്നീ റോഡുകളുടെ നവീകരണവും ഇതിനോടൊപ്പം നടക്കുന്നത്. 23 കിലോമീറ്റർ റോഡിനായി 102 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Hot Topics

Related Articles