ആഭ്യന്തരവകുപ്പിനെതിരെ യൂത്ത് കോൺഗ്രസ്‌ ചോര തളിക്കൽ പ്രതിഷേധം

തിരുവല്ല : പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ നടത്തിയ നിയമസഭ മാർച്ചിന് നേരെ പോലീസ് ഗ്രനേഡ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെ കാലിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്‌, യുവജന സമരങ്ങളെ അടിച്ചമർത്തുന്ന
ആഭ്യന്തരവകുപ്പിനും ഡിജിപി യ്ക്കുമെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതീകാത്മക
ചോര തളിക്കൽ പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.

Advertisements

ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, സേവാദൾ ഭാരവാഹികളായ കൊച്ചുമോൾ പ്രദീപ്, എ ജി ജയദേവൻ, ബെന്നി സ്‌കറിയ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ജിബിൻ കാലായിൽ, ബിപിൻ പി തോമസ്, അജ്മൽ തിരുവല്ല, ജോമി മുണ്ടകത്തിൽ,മുന്ന വസിഷ്ടൻ,ബെന്റി ബാബു, അനീഷ് മല്ലപ്പള്ളി,
ബ്ലസൻ പത്തിൽ, ജേക്കബ് വർഗീസ്, ബ്ലെസ്സൻ പാലത്തിങ്കൽ, അമീർ ഷാ,ജിനു ബ്രില്യന്റ്, റിജോ വള്ളംകുളം, മനോജ്‌ കവിയൂർ, മിഥുൻ കെ ദാസ്, ടോണി ഇട്ടി, ജോജൻ വർഗീസ്, റിജോ ആനിക്കാട്, റോണി അലക്സ്‌ ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.