തിരുവല്ലം: 23 വയസ്സുകാരിയായ യുവതിയെ ചൊവ്വാഴ്ച വൈകീട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം ടി.സി. ഷഹനാ മൻസിലില്‍ ഷാജഹാന്റെയും സുല്‍ഫത്തിന്റെയും മകള്‍ ഷഹാനാ ഷാജി(23)യാണ് മരിച്ചത്.
Advertisements
ഭര്‍ത്താവ് കാട്ടാക്കട സ്വദേശി നൗഫലാലുമായി മൂന്നു മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു യുവതി. മൂന്നര വര്‍ഷം മുൻപായിരുന്നു ഇവരുടെയും വിവാഹം. ഇവര്‍ക്ക് രണ്ടു വയസ്സുള്ള മകനുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടുംബപ്രശ്നങ്ങളാണ് ഷഹാനയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മോര്‍ച്ചറിയില്‍.