വൈദ്യുതാലങ്കാര പണിക്കിടെ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: വെള്ളനാടിനു സമീപം കൂവക്കുടിയില്‍ നിയന്ത്രണംവിട്ട കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ചു. കണ്ണമ്പള്ളി ലളിത ഭവനില്‍ ബിജു(42) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ കൂവക്കുടി പാലത്തിന് സമീപമായിരുന്നു അപകടം.

Advertisements

സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് റോഡിന്റെ വശത്ത് വൈദ്യുതാലങ്കാര പണിയില്‍ ഏർപ്പെട്ടിരുന്ന ബിജുവിനെ വെള്ളനാട്ട് നിന്ന് നെടുമങ്ങാട്ടേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Hot Topics

Related Articles