തിരുവനന്തപുരം: റണ്‍വേ നവീകരിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സർവീസ് പുന:ക്രമീകരിക്കും. റണ്‍വേയുടെ റീ കാർപെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി 14 മുതല്‍ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ റണ്‍വേ അടച്ചിടും. ഈ സമയത്തുള്ള വിമാന സർവീസുകളുടെ സമയമാണ് പുനക്രമീകരിച്ചിരിക്കുന്നത്.
പുതിയ സമയക്രമം വിമാന കമ്പനികള്‍ യാത്രക്കാരെ അറിയിക്കും. രാവിലെ 8.50 ആണ് അവസാന സർവീസ്. മാർച്ച് 29 വരെയാണു റണ്‍വേ നവീകരണമെന്നതിനാല്‍ അതുവരെ ഇതേ നില തുടരും. 3374 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള റണ്‍വേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റണ്‍വേയുടെ ഉപരിതലം പൂർണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഘർഷണം ഉറപ്പാക്കി പുനർനിർമിക്കാനാണ് തീരുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനൊപ്പം നിലവിലെ എയർഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം എല്‍ഇഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാർ ലൈറ്റ് സ്ഥാപിക്കും. ഒരു വർഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണു റണ്‍വേ നവീകരണം ആരംഭിക്കാൻ ഒരുങ്ങുന്നത്. യാത്രക്കാർക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സർവീസുകളുടെ പുനക്രമീകരണം. പ്രതിദിനം 96 സർവീസുകള്‍ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യും. കൂടാതെ ഏപ്രില്‍ മുതലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ രാജ്യാന്തര സർവീസുകള്‍ പദ്ധതിയുണ്ട്.