തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ധനുവച്ചപുരത്ത് സ്ഥാപിച്ച കൊടിമരം ഇരുട്ടിന്റെ മറവില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ നശിപ്പിച്ചതായി പരാതി. കുട്ടപ്പൻ എന്ന് വിളിക്കുന്ന സന്തോഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൊടിമരം നശിപ്പിച്ചതെന്നാണ് ആക്ഷേപം. ക്രമസമാധാന നില തകർക്കാൻ ഒരുകൂട്ടം സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകള്‍ ശ്രമിക്കുകയാണെന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം.
സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പാറശ്ശാല പൊലീസ് യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ഇന്ന് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രനഗരങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിലടക്കം അഷ്ടമിരോഹിണി ആഘോഷങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.