മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി അവഗണിച്ചു :കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ മരണ കാരണം സൂര്യാഘാതം ഏറ്റതിനെ തുടർന്ന്

തിരുവനന്തപുരം: മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു കിളിമാനൂർ കാനറയില്‍ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിക്കുകയായിരുന്നു. ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

Advertisements

Hot Topics

Related Articles