തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് ഹോസ്റ്റലിൽ കോവിഡ് ബാധ രൂക്ഷം ; പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖം തിരിച്ച് അധികൃതർ

തിരുവനന്തപുരം :
തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് ഹോസ്റ്റലിൽ കോവിഡ് ബാധ രൂക്ഷം. അവസാന വർഷ ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസവും കോവിഡ് സ്ഥിരീകരിച്ചു. ഇവർ ഹോസ്റ്റൽ അന്തേവാസികൾ കൂടി ആയതിനാൽ നിരവധി പേരുമായി സമ്പർക്കമുണ്ടെങ്കിലും ഇവരിൽ പലരും ഇപ്പോൾ വീടുകളിൽ ആണ്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർ ക്വാറന്റൈനിൽ ആണോ എന്ന് ഉറപ്പ് വരുത്തുവാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. ഹോസ്റ്റൽ അടച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല. കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിൽ ഗൗരവ വിഷയത്തെ അധികൃതർ നിസ്സാരമായി കാണുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നും സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ ക്വാറന്റൈൻ കാലാവധി കഴിയുന്നത് വരെയെങ്കിലും പോസിറ്റീവ് ആയ വിദ്യാർത്ഥികളുടെ ബാച്ചിന്റെ ഓഫ്‌ലൈൻ ക്ലാസ്സുകൾ റദ്ദാക്കി ഓൺലൈനിൽ ക്ലാസ് നടത്തണം എന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ ആവശ്യത്തോട് കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.