മന്ത്രവാദത്തിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ കച്ചവടം നടത്തി; 54കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ കച്ചവടം നടത്തി വന്നയാള്‍ അറസ്റ്റില്‍. വട്ടപ്പാറ വേറ്റിനാട് മാതുശേരിവീട്ടില്‍ സുരേന്ദ്രനെയാണ് (54) ഡാന്‍സാഫ് ടീമും വട്ടപ്പാറ പൊലീസും ചേര്‍ന്ന് പിടികൂടിയത്. വട്ടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച്‌ ലഹരി ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്ന ഇയാള്‍ വേറ്റിനാട് മന്ത്രവാദകേന്ദ്രവും സ്ഥാപിച്ചിരുന്നു.

Advertisements

ഇതിന്റെ മറവിലായിരുന്നു ലഹരി ഉല്‍പന്നങ്ങള്‍ വിറ്റിരുന്നത്. വിദ്യാർഥികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലില്‍ വീടിന് പിറകുവശത്ത് ഒളിപ്പിച്ചുവെച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എം.ഡി.എം.എയും കണ്ടെത്തിയിരുന്നു. റൂറല്‍ എസ്.പി കിരണ്‍ നാരായണിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്. അരുണിന്റ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീമും വട്ടപ്പാറ സി.ഐ ശ്രീജിത്ത്, എസ്.ഐ. ബിനി മോള്‍, സുനില്‍കുമാര്‍, സി.പി.ഒ റെജി, ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സജുകുമാര്‍, സതികുമാര്‍, ഉമേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Hot Topics

Related Articles