തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ വീണ്ടും ഡോക്ടര്‍മാര്‍ കുടുങ്ങി. ഇന്ന് തന്നെ രണ്ടാമത്തെ സംഭവമാണിത്. രാവിലെ തകരാര്‍ പരിഹരിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ മൂന്ന് ഡോക്ടര്‍മാര്‍ ലിഫ്റ്റില്‍ കയറിയപ്പോഴാണ് വീണ്ടും ഇത് പാതിവഴിയില്‍ നിന്നത്. രാവിലെ ലിഫ്റ്റില്‍ കുടുങ്ങിയ ഇ.എൻ.ടി യിലെ വനിതാ ഡോക്ടറും മറ്റു രണ്ടുപേരും ആണ് ഇത്തവണ കുടുങ്ങിയത്. അഞ്ചു മിനിറ്റിനുള്ളില്‍ സാങ്കേതിക തകരാർ പരിഹരിച്ചു.
Advertisements