തിരുവനന്തപുരം : എഴുത്തുകാരൻ എന്‍ എസ് മാധവന്റെ കൈവശമുള്ള മുന്‍ ദേവസ്വം കമ്മീഷണർ എം രാജരാജവര്‍മ്മയുടെ സ്വകാര്യരേഖാ ശേഖരം കടവന്ത്രയിലെ വസതിയിൽ ചേർന്ന ചടങ്ങിൽ ആര്‍ക്കൈവ്സ് വകുപ്പിന് വേണ്ടി പുരാരേഖ -പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എൻ എസ് മാധവനിൽ നിന്ന് ഏറ്റുവാങ്ങി.1920 കളിലെ വൈക്കം സത്യാഗ്രഹ സമയം മുതലുള്ള ഡയറി കുറിപ്പുകളുടെ ഒൻപത് ബുക്കുകളാണ് പുരാരേഖ വകുപ്പിന് കൈമാറിയത്.
ചടങ്ങിൽ സംസ്ഥാന ആർക്കൈവ്സ് ഡയറക്ടർ പി ബിജു, സൂപ്രണ്ട് കെ വി ഷിജി, ചരിത്രകാരൻ ചെറായി രാമദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയില്‍ കൂടി പിന്നാക്കക്കാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ എം രാജരാജ വർമ തിരുവിതാംകൂറില്‍ ദേവസ്വം കമ്മിഷണർ ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം എഴുതിയ ഡയറിയിലെ കൂടുതൽ വിവരങ്ങളും അന്നത്തെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളെ സംബന്ധിച്ചാണ്.രാജരാജവര്‍മ്മയുടെ ചെറുമകനായ ആര്‍ക്കിടെക്ട് എ ജി കൃഷ്ണ മേനോന്‍ ബന്ധുവായ എന്‍ എസ് മാധവന് നല്‍കിയ ഡയറികള്‍ ആണ് സംസ്ഥാന പുരാരേഖ വകുപ്പ് ഇപ്പോൾ ഏറ്റെടുത്തത്.