തിരുവനന്തപുരം : വര്‍ക്കല പുന്നമൂടിനുസമീപം പോലീസിനുനേരെ ഉണ്ടായ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ കോട്ടയം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. വര്‍ക്കല എ.എസ്.ഐ മനോജിനാണ് പരിക്കേറ്റത്. സംഭവത്തില്‍
വര്‍ക്കല എസ്.ഐ. രാഹുല്‍, എ.എസ്.ഐ ബിജു, സി.പി.ഒ.മാരായ പ്രശാന്ത്, റാം ക്രിസ്റ്റ്യന്‍, ഹരികൃഷ്ണന്‍, ശ്യാംലാല്‍, ഷജീര്‍, ശ്രീജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിനിടയില്‍ മനോജിന്റെ കൈ ഒടിഞ്ഞു. തലയ്ക്ക് നേരെ കമ്പി വടി കൊണ്ടുണ്ടായ അടി കൈ ഉപയോഗിച്ച് മനോജ് തടയുകയായിരുന്നു.
പുന്നമൂട് റെയില്‍വേ പുറമ്പോക്ക് കോളനിയില്‍ ബുധനാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളനിയില്‍ ഒരുസംഘം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.യുടെ നേതൃത്വത്തില്‍ മനോജുള്‍പ്പെടെയുള്ള രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ അവിടെയുണ്ടായിരുന്ന പത്തോളം പേര്‍ പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലവാസികളായ സ്ത്രീകള്‍ തടസ്സം നിന്നു. അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ് ജീപ്പിനും നാശനഷ്ടമുണ്ടാക്കി.
പരിക്കേറ്റ പോലീസുകാര്‍ വര്‍ക്കല താലൂക്കാശുപത്രിയില്‍ ചികിത്സതേടി. അക്രമിസംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.