തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിന് സമീപം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, കുട്ടിയുടെ ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ വേമൂട് ചരുവിള പുത്തൻവീട്ടില്‍ രാജീവ്(39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടില്‍ രതീഷ് എന്നിവരാണ് പിടിയിലായത്.

Advertisements

ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പം മദ്യപാനത്തിനെത്തിയതായിരുന്നു സമീപവാസികള്‍ ആയ പ്രതികള്‍. ഒന്നിച്ച്‌ മദ്യപിച്ച ശേഷം ആരും കാണാതെ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭ്വാവികത തോന്നിയ രക്ഷിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജീവും രതീഷും പിടിയിലാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവർക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles