തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ നിന്ന് 85 പവൻ സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. ഷെഫീക്ക് എന്നയാളാണ് പിടിയിലായത്.മണക്കാട് സ്വദേശി രാമകൃഷ്‌ണന്റെ വീട്ടിലെ രണ്ടാംനിലയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന 85 പവനാണ് കഴിഞ്ഞ ഏഴാം തീയതി മോഷ്‌ടിക്കപ്പെട്ടത്. വീട്ടുകാര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിന് മുൻപേ മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്ന് ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. രാമകൃഷ്‌ണന്റെ മകന്റെ ഉപനയനത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്‌ടമായത്.
ഉപനയനത്തിന് മുന്നോടിയായി വീട്ടിലുള്ളവര്‍ തിരുച്ചെന്തൂര്‍ ദര്‍ശനത്തിന് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. വീട്ടില്‍ ഉപനയന ചടങ്ങ് നടക്കുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളില്‍ കയറി ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലപ്രയോഗത്തിലൂടെ കതകുകള്‍ തകര്‍ത്തിട്ടില്ല. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടാംനിലയിലെ വാതില്‍ തുറന്നിട്ടനിലയിലാണ് കാണപ്പെട്ടത്. ഇതിലൂടെയാണ് മോഷ്ടവ് രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.