തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ 24 മണിക്കൂർ ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. സ്മാർട്ട് സിറ്റി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആല്‍ത്തറ- മേട്ടുക്കട റോഡില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകള്‍ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകള്‍, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികള്‍ നടക്കുന്നതുമാണ് കാരണം. 2024 ജൂലൈ 25, വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ 26, വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെയാണ് ജലവിതരണം മുടങ്ങുമെന്ന് അറിയിച്ചിട്ടുള്ളത്.

Advertisements

പാളയം, സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, എകെജി സെന്ററിനു സമീപ പ്രദേശങ്ങള്‍, ജനറല്‍ ഹോസ്പിറ്റല്‍, കുന്നുകുഴി, തമ്ബുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, മൂലവിളാകം, പാല്‍ക്കുളങ്ങര, പേട്ട, ആനയറ, കരിക്കകം, ഒരുവാതില്‍ക്കോട്ട, പൗണ്ടുകടവ്, വേളി, ചാക്ക, ഓള്‍ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആല്‍ത്തറ, വഴുതക്കാട്, കോട്ടണ്‍ഹില്‍,
ഇടപ്പഴഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട്, പിഎംജി, ലോ കോളേജ്, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, ശാസ്‌തമംഗലം, പൈപ്പിന്മൂട്, ജവഹർനഗർ, നന്തൻകോട്, കവടിയാർ, വെള്ളയമ്ബലം എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്. ഈ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ വേണ്ട മുൻകരുതല്‍ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.