വർക്കലയിൽ സർഫിംഗിനിടെ അപകടം; ശക്തമായ തിരയിൽപ്പെട്ട വിദേശ പൗരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ സർഫിംഗിനിടെ ഉണ്ടായ അപകടത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. വർക്കല പാപനാശം കടലിലെ സർഫിംഗിനിടയിലാണ് വിദേശ വിനോദസഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയില്‍ പെട്ടതിനെ തുടർന്ന് തല മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Advertisements

Hot Topics

Related Articles