വെള്ളറടയില്‍ കരടി ഇറങ്ങിയതായി അഭ്യൂഹം, പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം: വെള്ളറടയില്‍ കരടി ഇറങ്ങിയെന്ന് അഭ്യൂഹം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിർദ്ദേശം. ഇന്നലെയാണ്   
വെള്ളറടയില്‍ കരടിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞത്. ടാപ്പിംഗ് തൊഴിലാളികളാണ്  കരടിയെ കണ്ടത്.

Advertisements

തുടർന്ന് പരുത്തിപ്പള്ളി
ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിർദേശമുണ്ട്. കണ്ടത് കരടിയെ തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Hot Topics

Related Articles