തിരുവനന്തപുരം : വെഞ്ഞാറമൂട് മാണിക്കലില് മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വീട്ടില് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് എത്തുകയും മകൻ ബിനുവിനെ പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ബിനു മദ്യലഹരിയിൽ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Advertisements