തിരുവനന്തപുരം: തമ്പാനൂരിൽ പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജീഷ് ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഉന്മാദാവസ്ഥയിലാണെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം ബൈക്കിൽ നെടുമങ്ങാട് ഭാഗത്തേക്കു പോയ പ്രതി സുഹൃത്തുക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസിനോട് പറഞ്ഞു. ഇയാളുടെ വീടിനടുത്തുള്ളവരായിരുന്നു ഇരുവരും.
സുഹൃത്തുക്കളായിരുന്നവർ തെറ്റിപ്പിരിഞ്ഞതിന്റെ വിരോധത്തിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി രണ്ടു പേരുടെയും വീടുകളിൽ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാൾ വീട്ടിൽ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറിയപ്പെടുന്ന ഗുണ്ടയാകുക എന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ ഭയക്കുമല്ലോയെന്നുമാണ് ചോദ്യം ചെയ്യലിനിടെ അജീഷ് പൊലീസിനോട് പറഞ്ഞത്. അസഭ്യം പറഞ്ഞതും, മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെ തുടർന്നാണ് ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന നാഗർകോവിൽ കോട്ടാർ ചെട്ടിത്തെരുവിൽ നീലനെ(അയ്യപ്പൻ-34) കൊലപ്പെടുത്തിയതെന്നാണ് അജീഷ് ആവർത്തിച്ച് പറയുന്നത്.