തിരുവനന്തപുരം : വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു.ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവ
രാണ് മരിച്ചത്.ദുരന്തമുണ്ടായത് ഇരുമ്പ്
തോട്ടി കൊണ്ട് തേങ്ങ
ഇടാൻ ശ്രമിക്കുന്നതിനിടയിൽ.
Advertisements
ചൊവ്വര, സോമതീരം റിസോർട്ടിനു സമീപം വീടിന്റെ ടെറസിന് മുകളിൽ നിന്ന് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുടുങ്ങുകയായിരുന്നു. ഇരുവരും തൽക്ഷണം തന്നെ മരിച്ചു. വിഴിഞ്ഞം പോലീസ് സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ ആരംഭിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ എർത്ത് ചെയ്താൽ മാത്രമേ ബോഡി നീക്കം ചെയ്യാൻ സാധിക്കൂ