കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധി എഴുത്താണ് പാർലമെന്റ് തിരഞ്ഞെടുപ്പ് : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

കോട്ടയം : കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള വിധി എഴുത്താണ് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. ഗ്യാസ് അടക്കം സകല മേഖലയും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തിൽ എൽ ഡി എഫ് സർക്കാർ സകല മേഖലയും അഴിമതി മാത്രമാണ് നടക്കുന്നത്.
കേരളത്തിലെ ജനങ്ങളെ കണ്ണീരു കുടുപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഫ് കോട്ടയം നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

യു.ഡി.ഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ സിബി ജോൺ കൈതയിൽ ആദ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ രാഷ്ട്രീയ കാര്യ സമിതി അംഗം കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ്‌ ശ്രീ നാട്ടകം സുരേഷ്, യുഡിഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ശ്രീ ഫറൂഖ്, കെപിസിസി സെക്രട്ടറിമാരായ ശ്രീ ഫിലിപ്പ് ജോസഫ്, ശ്രീ കുഞ്ഞ് ഇല്ലംമ്പള്ളി, ആർ എസ് പി ജില്ലാ സെക്രട്ടറി ശ്രീ അരുൺ വെസ്റ്റ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ ജയചന്ദ്രൻ ചിറയത്തു, ഡിസിസി വൈസ് പ്രസിഡന്റ്‌ ശ്രീ മോഹൻ കെ നായർ, അഡ്വ. പ്രിൻസ് ലൂ ക്കോസ്, സിഎം പി നേതാവ് ഭാസി, സണ്ണി കാഞ്ഞിരം, എം പി സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.