കോട്ടയം ലോക്സഭ മണ്ഡലത്തിലെ അപരൻ സി.പി.എം ഭാരവാഹി; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം ലോക്സഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സി.പി. എം ഭാരവാഹിയാണ് അപരനായി മത്സരിക്കുന്നതെന്ന്
മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ മത്സരിക്കുമ്പോൾ പാർട്ടി നേതൃത്വത്തിന്റെ അറിവോടുകൂടിയാണോ അപരൻ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ അപരൻ റിബൽ സ്ഥാനാർത്ഥിയാണ്.
പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയല്ലെങ്കിൽ അപരൻ ഫ്രാൻസിസ് ജോർജിനെതിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണം.

Advertisements

പാർട്ടി പാനലിലുള്ള മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ് അപരന്റെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഇതെല്ലാം പാർട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന താണ്. യുഡിഎഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ വിജയിക്കും എന്നുള്ളതു കൊണ്ടാണ് ഇടതുമുന്നണി ഇത്തരത്തിൽ വെപ്രാളം കാണിക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു. സിദ്ധാർത്ഥന്റെ കൊലപാതകം സിബിഐക്ക് വിടാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവ് ഇറക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യത്തിൽ ഒന്നാം പ്രതി ആഭ്യന്തര സെക്രട്ടറിയാണെന്നും തിരുവഞ്ചൂർ
രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

Hot Topics

Related Articles