തിരുവോണത്തോണിയിൽ മങ്ങാട്ടില്ലത്തു നിന്നും യാത്ര പോകാൻ ഇക്കുറി രവീന്ദ്ര ഭട്ടതിരിയില്ല; കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് രവീന്ദ്ര ഭട്ടതിരി നിര്യാതനായി

കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് രവീന്ദ്ര ഭട്ടതിരി ( ബാബു -65) നിര്യാതനായി. സംസ്‌കാരം ഇന്ന് ആഗസ്റ്റ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് മങ്ങാട്ടില്ലത്ത് നടക്കും. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവാറന്മുള അപ്പന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കുമാരനല്ലൂരിൽ നിന്നും തിരുവോണത്തോണിയിൽ കഴിഞ്ഞ അഞ്ചു വർഷമായി യാത്ര ചെയ്യുന്നത്തിനുള്ള നിയോഗം ബാബു ഭട്ടതിരിക്കായിരുന്നു. ഭാര്യ : ശാന്തി ബാബു (മാമ്മന്നൂർ മഠം തിരുവനന്തപുരം). മക്കൾ: സാഗർ ആർ.മങ്ങാട്ട്, ശങ്കർ ആർ. മങ്ങാട്ട്.

Advertisements

Hot Topics

Related Articles