തിരുവല്ല: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ (49) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസത്തിലധികമായി കരൾ രോഗത്തെ തുടർന്ന് മനോജ് ചരളേൽ വിദഗ്ധ ചികിൽസയിലായിരുന്നു. 2021 നവംബർ 15ന് ആണ് അഡ്വ.മനോജ് ചരളേൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.റാന്നി കൊറ്റനാട് ചരളേൽ വീട്ടിൽ കേശവൻ നായരുടെയും പത്മിനിയമ്മയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് അഡ്വ. മനോജ് ചരളേൽ.
സംസ്കാരം ഒക്ടോബർ 11 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. അഡ്വ.മനോജ് ചരളേലിന്റെ വേർപാടിൽ ആദരസൂചകമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അഡ്വ. മനോജ് ചരളേലിന്റെ ആകസ്മിക ദേഹവിയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ അനുശോചിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ചരിത്രത്തിൽ ഇതാദ്യമായാണ് ബോർഡ് അംഗമായിരിക്കെ ഒരാൾ മരണപ്പെടുന്നത്.
അഡ്വ.മനോജ് ചരളേൽ ദേവസ്വം ബോർഡ്
പ്രവർത്തനങ്ങളീൽ സജീവമായി
ഒപ്പം നിന്നു.
പൊതു പ്രവർത്തന രംഗത്ത് മികവ് തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് മനോജ് ചരളേൽ എന്നും അദ്ദേഹം അനുസ്മരിച്ചു.
മാതൃകാപരമായ പ്രവർത്തനം ദേവസ്വം ബോർഡിൽ കാഴ്ചവച്ച
ഉത്തമനായ സഹകാരിയുടെ ആകസ്മിക വേർപാടിൽ അഗാതമായ ദു:ഖം രേഖപ്പെടുത്തുന്നതായും മനോജ് ചരളേലിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും പ്രസിഡന്റ്പറഞ്ഞു
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേലിന്റെ സംസ്കാരം ഒക്ടോബർ 11 ചൊവ്വാഴ്ച
Advertisements