തിരുവാർപ്പ്: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം കവലയിൽ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി അനുസ്മരണ സ്മൃതി ജ്വാല തെളിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി മണിയാംങ്കേരി അധ്യക്ഷത വഹിച്ചു.
Advertisements
യോഗം മുൻ മണ്ഡലം പ്രസിഡന്റ് ലിജോ പാറെക്കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി രാഷ്‌മോൻ ഓത്താറ്റിൽ, എമിൽ വാഴത്തറ, അശ്വിൻ മണലേൽ ,ബിച്ചു ബാബു,അശ്വിൻ സാബു, മഹേഷ് നല്ലുവാക്കൻ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ പരിപാടികൾക്ക് ഫെബി തെക്കേക്കുറ്റ്,അഭിമന്യു മോനിച്ചൻ, അഭിരാം അജിത്ത്, മിഥുൻ തിരുവാർപ്പ് എന്നിവർ നേതൃത്യം നൽകി.